08-Jun-22
Event Gallery
അരുവിത്തുറ കോളേജില്‍ പരിസ്ഥിതി വാരാഘോഷം
അരുവിത്തുറ: സെന്റ്.ജോര്‍ജസ് കോളേജ് കോമേഴ്‌സ് (കോ-ഓപ്പറേഷന്‍) ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ റാലിയും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ ശുചീകരണവും നടത്തി. കോളേജ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച ബോധവല്‍ക്കരണ റാലി കോേേളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിലു അനി ജോണ്‍, ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ.ജോര്‍ജ് പുല്ലുകാലായില്‍, വകുപ്പു മേധാവി ശ്രീമതി. നാന്‍സി വി. ജോര്‍ജ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ പരിസരം ശുചിയാക്കുകയും വൃക്ഷതൈകള്‍ നടുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീ. സുരേഷ് വി.എസ്, നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി. ഫാത്തിമാ സുഹാന ജിയാസ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ശ്രീ. സാം ഐസക് എന്നിവര്‍ നേതൃത്വം നല്‍കി.
Latest News & Events
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 09-Mar-23 |
- By Admin