11-Jun-21
അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ പൂഞ്ഞാറിൻ്റെ പുതിയ സാരഥി ശ്രി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. യ്ക്ക് സ്വീകരണം നൽകി. മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, കോഴ്സ് കോർഡിനേറ്റർ റവ. ഫാ. ജോർജ് പുല്ലുകാലായിൽ എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി അദേഹത്തെ സ്വീകരിച്ചു. സെമിനാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തെ കോളജിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മാനേജർ സംസാരിച്ചു. എം. എൽ. എ യുടെ എല്ലാ പ്രവർത്തനങ്ങൾക്കും അരുവിത്തുറ കോളജിൻ്റെയും മറ്റ് സ്ഥാപനങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാവുമെന്ന് മാനേജർ അറിയിച്ചു. കോളേജിലെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ ശ്രദ്ധിച്ചിരുന്നതായി എം. എൽ. എ. പറഞ്ഞു. തൻ്റെ മണ്ഡലത്തിലെ ഏറ്റവും മികച്ച കോളേജ് ആണിതെന്നും ഈ കോളജിൻ്റെ ഉന്നമനത്തിനായി ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിധ സഹായങ്ങളും അദ്ദേഹം നൽകുമെന്ന് പറഞ്ഞു. കോവിഡു മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കോളജിന് സമീപത്തുള്ള സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു..
Latest News & Events
- 09-Aug-24 |
- By Admin
- 07-Jun-24 |
- By Admin
- 30-Jun-23 |
- By Admin
- 05-Nov-22 |
- By Admin
- 19-Oct-22 |
- By Admin
- 27-Sep-22 |
- By Admin
- 23-Mar-22 |
- By Admin
- 15-Feb-22 |
- By Admin
- 29-Oct-21 |
- By Admin
- 14-Jul-21 |
- By Admin
- 15-Jul-21 |
- By Admin
- 01-May-21 |
- By Admin
- 30-Mar-21 |
- By Admin