പരിസ്ഥിതി വാരാഘോഷം

06-Jun-22



വിദ്യാഭ്യാസം പാരിസ്‌ഥിതിക യുക്തിയിൽ അധിഷ്ഠിതമാകണം : സി. ആർ. നീലകണ്ഠൻ

അരുവിത്തുറ: പരിസ്ഥിതിയെ  കുറിച്ചുള്ള ശരിയായ അറിവാണ് വിദ്യാഭ്യാസത്തിന്റെ കാതൽ എന്നും വിദ്യാഭ്യാസം പാരിസ്‌ഥിതിക യുക്തിയിൽ അധിഷ്ഠിതമാകണം എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ. ഭൂമിയിൽനിന്നുള്ള വിഭവങ്ങൾ പരിമിതമാണ്. ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രകൃതിയുടെ നിലനിൽപിനാവിശ്യമാണ് എന്നും അദ്ദേഹം കൂട്ടച്ചേർത്തു.

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നടന്ന പരിസ്ഥിതി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് കോളേജ് ക്യാപംസിൽ വൃക്ഷ തൈ നട്ടു. വാരാഘോഷത്തിൻ്റെ ഭാഗമായി കോളേജിൻ്റെ നേതൃത്വത്തിൽ നഗരപ്രദേശത്തെ പൊതു ഇടങ്ങൾ ശുചിയാക്കൽ, പരിസ്ഥിതി സന്ദേശ റാലി, വൃക്ഷ തൈ വിതരണവും നടീലും, ക്യാമ്പസ്സിൽ തനത് ജൈവ കൃഷിവിഭവങ്ങളുടെ പ്രദർശനവും വില്പനയും  സംഘടിപ്പിക്കും. അന്യംനിന്നുപോയ ആയുർവേദ ചെടികൾ കണ്ടെത്തി അവ ക്യാമ്പസ്സിൽ നട്ടുവളർത്തുന്ന പദ്ധതിക്കും രൂപം നൽകി. കൂടാതെ നവ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുവാൻ ഫോട്ടോഗ്രഫി, റീൽസ് മൽസരങ്ങളും നടത്തുന്നു.

കോളേജ് മാനേജർ വെരി റവ. ഡോ. അഗസ്‌റ്റ്യൻ പാലയ്ക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, ഡെന്നി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Environmental Day - Gallery