Apply Online

Centralized Allotment Process for Admission

UGP - Honours CAP

Centralized Allotment Process for Admission | Mahatma Gandhi University

Centralized Allotment Process for Admission

PG CAP

Centralized Allotment Process for Admission | Mahatma Gandhi University

Online Application for various UG, PG and Integrated M.A. Programmes

Management Quota

Online Application for various UG, PG and Integrated M.A. Programmes

Admissions 2024-25

The candidates seeking admission to UGP Honours / PG programmes should register their names through the Centralized Allotment Process (CAP) of Mahatma Gandhi University, Kottayam. Candidates are required to go through the prospectus issued by the university carefully and familiarize themselves with all the relevant information relating to the admission process especially the eligibility to apply for a program.

എം.ജി ഓണേഴ്സ് ബിരുദം: മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

 
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം  അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ്   ലഭിച്ചവര്‍  ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പ്  കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക്  ടി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് വരെ  താത്കാലിക പ്രവേശനത്തിൽ തുടരാവുന്നതാണ്. എന്നാൽ മാറ്റ് വിഭാഗത്തിൽപ്പെട്ടവർ ജൂണ്‍ 29 ന് വൈകുന്നേരം നാലിനു മുന്‍പായി സ്ഥിര പ്രവേശം നേടേണ്ടതാണ്.ഇവർക്ക് താത്കാലിക പ്രവേശത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.


പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നും രണ്ടും മൂന്നും അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിക്കാതിരുന്നവരും  അലോട്മെന്റ് ലഭിച്ച് വിവിധ പ്രോഗ്രാമുകളിൽ ജോയിൻ ചെയ്യാതിരുന്നവരും നാളിതുവരെ അപേക്ഷിക്കാതിരുന്നവരുമുൾപ്പടെ എല്ലാ  വിധ അപേക്ഷകർക്കും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി സപ്ലിമെന്ടറി അലോട്മെന്റ് വരെ കാത്തിരിക്കാതെ 01/ 07 / 2024  മുതൽ 03/07/2024 വരെയുള്ള എസ് സി / എസ്  ടി  സ്‌പെഷ്യൽ അലോട്മെന്റിനായുള്ള രജിസ്ട്രേഷനോടൊപ്പം പുതുതായി ഓപ്‌ഷനുകൾ  നൽകാവുന്നതും രജിസ്റ്റർ ചെയ്യാവുന്നതുമാണ്.  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പി ഡി ക്വാട്ടയിലേക്കും ഇതോടൊപ്പം തന്നെ പുതുതായി അപേക്ഷിക്കാവുന്നതോ ഓപ്‌ഷനുകൾ നൽകാവുന്നതോ ആണ് .

 

കമ്മ്യൂണിറ്റി ക്വോട്ടയിലേയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത് മഹാത്മാഗാന്ധി സർവകലാശാലാ CAP പോർട്ടൽ മുഖാന്തരമാണ്. റവന്യൂ അതോറിറ്റി നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിൻ്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

Hardcopies of the filled-in application shall not be, repeat, shall not be sent to the college.