പച്ചത്തുരുത്ത് നിർമ്മാണ ഉത്‌ഘാടനം

  • 11-Jun-21പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനവും ഹരിത ഓഫീസ് പ്രഖ്യാപനവും

 


കേരള സാമൂഹിക വനവൽക്കരണ വിഭാഗത്തെയും ഹരിത കേരളം മിഷൻന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അരുവിത്തറ സെൻറ് ജോർജ് കോളേജിൽ നിർമ്മിക്കുന്ന പച്ചത്തുരുത്തിന്റെ നിർമ്മാണ ഉദ്ഘാടനം 11.6.2021 വെള്ളിയാഴ്ച 10 മണിക്ക് ബഹുമാന്യനായ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുന്നതാണ്.കോളേജ് മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  ഹരിത കേരള മിഷന്റെ ഹരിത ഓഫീസ് സർട്ടിഫിക്കേഷൻ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ  അരുവിത്തറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പാൾ ഡോ.റെജി വർഗീസ് മേക്കാടന് കൈമാറും. ചടങ്ങിൽ ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ.ഫാ. ജോർജ് പുല്ലുകാലായിൽ ആശംസ അറിയിക്കും.